വാഷിങ്ടൺ: അമേരിക്ക് രാഷ്ട്ര തലവൻമാർക്ക് നൽകുന്ന പരമോന്നത പുരസ്കാരം 'ലെകിയൻ ഓഫ് മെറിറ്റ്' പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ആഗോള ശക്തിയായി വളരുന്നതിലും, ഇരു രാജ്യങ്ങളും തമ്മിലൂള്ള തന്ത്രപരമായ പങ്കാളിത്തിലുള്ള നേതൃത്വത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുരസ്കാരം നൽകിയത്. പ്രധാനമന്ത്രിയ്ക്കുവേണ്ടി ഇന്ത്യൻ അംബാസഡർ തരംജിത് സിങ് സന്ധു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി.
രാഷ്ട്ര തലവൻമാർക്ക് മാത്രം നൽകുന്ന 'ചീഫ് കമാൻഡർ ഓഫ് ലെജിയൻ ഓഫ് മെറിറ്റ്' പുരസ്കാരമാണ് മോദിയ്ക്ക് സമാനിച്ചത്. ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിനും ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള നേതൃത്വം അംഗീകരിച്ചാണ് ബഹുമതി എന്ന് റോബർട്ട് ഒബ്രിയൻ പറഞ്ഞു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനും ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും ലെജിയൻ ഓഫ് മെറിറ്റ് പുരസ്കാരം സമ്മാനിച്ചതായും റോബർട്ട് ഒബ്രിയൻ വ്യക്തമാക്കി.