Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ പല്ല് നിര തെറ്റിയതെന്ന കാരണത്തിൽ മുത്തലാഖ് ചൊല്ലി; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും രുഖ്‌സാന പരാതിയില്‍ പറയുന്നു.

ഭാര്യയുടെ പല്ല് നിര തെറ്റിയതെന്ന കാരണത്തിൽ മുത്തലാഖ് ചൊല്ലി; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

റെയ്‌നാ തോമസ്

, വെള്ളി, 1 നവം‌ബര്‍ 2019 (14:57 IST)
പല്ലുകൾ നിര തെറ്റിയിരിക്കുന്നു എന്ന കാരണത്താൽ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. ഹൈദരാബാദ് സ്വദേശിനിയായ രുഖ്‌സാന ബീഗമാണ് ഭർത്താവ് മുസ്‌തഫയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും രുഖ്‌സാന പരാതിയില്‍ പറയുന്നു. 
 
2019 ജൂൺ 27നാണ് മുസ്‌തഫയുമായി വിവാഹം നടന്നത്. വിവാഹസമയത്ത് സ്‌ത്രീധനം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഭർത്താവും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ചോദിച്ചതെല്ലാം നൽകിയെങ്കിലും വിവാഹത്തിന് ശേഷം ബന്ധുക്കളിൽ നിന്നും ഉപദ്രവം നേരിടേണ്ടി വന്നു. സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു പീഡനം ഏൽക്കേണ്ടി വന്നതെന്നും രുഖ്‌സാനയുടെ പരാതിയിൽ പറയുന്നു.
 
സ്‌ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനിടെ സഹോദരന്റെ ബൈക്ക് മുസ്‌തഫ കൈക്കലാക്കി. വീണ്ടും പണം നൽകാതെ വന്നതോടെ ഭർത്താവിന്റെ പിതാവ് 15 ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടു. ശാരീരിക പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ സ്വന്തം വീട്ടിലേക്ക് ഭാർത്താവിന്റെ കുടുംബം പറഞ്ഞയച്ചു. താൻ പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെ ഭർതൃ പിതാവ് വീട്ടിലേക്ക് മടക്കി വിളിച്ചു.
 
ഒക്‌ടോബർ ഒന്നിന് വീട്ടിലെത്തിയ മുസ്‌തഫ വാക്കുതർക്കമുണ്ടാക്കുകയും ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും അറിയിച്ചു. പല്ലുകൾ വളഞ്ഞിരിക്കുന്നു എന്ന കാരണമാണ് അദ്ദേഹം ഉന്നയിച്ചത്. തുടർന്ന് കഴിഞ്ഞ മാസം 12ന് ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നും രുഖ്‌സാന പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാളയാർ കേസിൽ സിബിഐ അന്വേഷണം നിലവിൽ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി