Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകയെ അപമാനിക്കുന്നത് കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു: പ്രധാനമന്ത്രി

Man Ki Bath

ശ്രീനു എസ്

, ഞായര്‍, 31 ജനുവരി 2021 (12:36 IST)
റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകയെ അപമാനിക്കുന്നത് കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2021ലെ ആദ്യത്തെ മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. 15ദിവസം കൊണ്ടാണ് 30ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇക്കാര്യത്തിന് അമേരിക്കയ്ക്ക് 18 ദിവസം വേണ്ടി വന്നെന്നും ബ്രിട്ടന് 36 ദിവസവും വേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
 
രാജ്യത്തിന്റെ സ്വയം പര്യാപ്തതയുടെ പ്രതീകമാണ് മേഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ എന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ കൊണ്ട് ഇന്ത്യ കൊറോണ യുദ്ധത്തില്‍ ലോകത്തെ രക്ഷിച്ചതായി പലരും അഭിപ്രായങ്ങള്‍ പറയുന്നതായി അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 13,052 പേര്‍ക്ക്; മരണം 127