Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി,യുവാവ് പിടിയില്‍

man raping girlfriend

കെ ആര്‍ അനൂപ്

, വ്യാഴം, 18 മെയ് 2023 (15:22 IST)
ഗുജറാത്തിലെ സൂറത്തില്‍ കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറിയ യുവാവ് പിടിയില്‍. കാമുകന്‍ വിവാഹം കഴിച്ച ആളാണെന്ന് അറിഞ്ഞപ്പോള്‍ ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി തീരുമാനിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ ആക്രമണം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. താന്‍ വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചാണ് യുവതിയുമായി പ്രണയത്തിലായത്. ഇക്കാര്യം അറിഞ്ഞ യുവതി അയാളുമായി വഴക്കായി. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച യുവതിയെ കേബിള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി. പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു.
 
 
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത