Publish Date: Thu, 18 May 2023 (08:53 IST)
Updated Date: Thu, 18 May 2023 (08:57 IST)
വിമാന യാത്രയ്ക്കിടെ ബീഡി വലിച്ചതിന് 56കാരനെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് -ബാംഗ്ലൂര്‍ സര്‍വീസിനിടെ ശുചിമുറിയില്‍ വച്ച് ബീഡി വലിച്ചതിനാണ് 56 കാരനായ രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതുതന്റെ ആദ്യ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പ്രവീണ്‍കുമാര്‍ വാദിച്ചു.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ശുചിമുറിയില്‍ വച്ച് പുകവലിക്കാറുണ്ടെന്നും വിമാനത്തിലും ഇത് ചെയ്യാം എന്ന ധാരണയിലാണ് പുകവലിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.