ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Webdunia
ശനി, 22 ജൂണ്‍ 2019 (14:27 IST)
ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപര ജംഗ്‌ഷനില്‍ പവന്‍ എക്‌സ്പ്രസിലെ ജനറല്‍ കംമ്പാട്ട്‌മെന്റിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുബൈയിലേക്ക് സഹോദരനും ബന്ധുവിനുമൊപ്പം ട്രെയിനില്‍ സഞ്ചരിച്ച യുവാവാണ് കൊല്ലപ്പെട്ടത്. യാത്രയ്‌ക്കിടെ മുസഫര്‍‌പുരില്‍ നിന്ന് ഒരാള്‍ ട്രെയിനില്‍ കയറുകയും യുവാവിനോട് സീറ്റ് ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി.

വിവരമറിഞ്ഞ് എത്തിയ പൊലീസ് ബഹളം വെച്ചയാളെ കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷം ട്രെയിനിലെ ശുചിമുറിയിലേക്ക് പോയ യുവാവിനെ ഏറെനേരമായിട്ടും കാണാതായതോടെ സഹോദരന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശുചിമുറിയോട് ചേര്‍ന്നുള്ള സ്ഥലത്ത് കുത്തേറ്റു നിലയില്‍ യുവാവിനെ കണ്ടെത്തിയത്.

കുത്തേറ്റ യുവാവ് ട്രെയിനില്‍ വെച്ചു തന്നെ മരിച്ചുവെന്ന് സഹോദരന്‍ പൊലീസിനോട്  പറഞ്ഞു. സീറ്റിനായി ബഹളം വെച്ചയാളെ പൊലീസ് ഹാജിപുര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ വിട്ടയച്ചിരുന്നുവെന്നും ഇയാള്‍ പിന്തുടര്‍ന്ന് എത്തി കൊല നടത്തുകയായിരുന്നു എന്നും സഹോദരന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments