Webdunia - Bharat's app for daily news and videos

Install App

സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം, വ്യവസായി ഒളിവിൽ

Webdunia
വെള്ളി, 6 ജനുവരി 2023 (15:49 IST)
വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശങ്കർ മിശ്രയെന്ന് കണ്ടെത്തി. ഇന്നലെ ശേഖർ മിശ്ര എന്നായിരുന്നു പുറത്തുവന്നത്. അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനത്തിൻ്റെ വൈസ് പ്രസിഡൻ്റായ ഇയാൾ സംഭവം പുറത്തറിഞ്ഞതോടെ ഒളിവിലാണ്. ഇയാൾക്കെതിരെ ഡൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
 
ശങ്കർ മിശ്ര താമസിക്കുന്ന മുംബൈയിലും ഓഫീസുള്ള ബെംഗളൂരുവിലും പോലീസ് തിരച്ചിൽ നടത്തി. സ്ത്രീത്വത്തെ അപമാനിക്കൽ,പൊതുയിടത്തിലെ അപമാര്യദയായുള്ള പെരുമാറ്റം,ബലപ്രയോഗം, എയർക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി കേസെടുത്തു. നവംബർ 26ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്.
 
സംഭവത്തിൽ 4 എയർ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. ജനുവരി നാലിനാണ് സംഭവത്തിൽ യുവതി പരാതിപ്പെട്ടത്. ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും വിമാനം ലാൻഡ് ചെയ്തപ്പോൾ ശങ്കർ മിശ്രയെ എയർ ഇന്ത്യ അധികൃതർ പോകാൻ അനുവദിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments