Publish Date: Sat, 22 Jul 2023 (15:51 IST)
Updated Date: Sat, 22 Jul 2023 (15:53 IST)
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് ആറുപേരാണ്. കുകി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മെയ്തി യുവതി എന്ന പേരില്‍ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളില്‍ പറയുന്നത്.
മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം മണിപ്പൂരില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. മെയ് നാലിനാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. അതേസമയം മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആറായിരത്തിലധികം കേസുകള്‍ പരിശോധിക്കും.