Publish Date: Fri, 21 Jul 2023 (08:37 IST)
Updated Date: Fri, 21 Jul 2023 (08:39 IST)
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പുതിയതായി രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ വ്യാപകരോഷം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ ഉണ്ടായത്. അക്രമിക്കപ്പെട്ട സ്ത്രീകള്‍ പോലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ഒരു മാധ്യമത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മെയ് നാലിനാണ് കുറ്റകൃത്യം നടക്കുന്നത്. കലാപ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് നടക്കുന്നത്.