മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞദിവസം മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ വെടിവെപ്പ് നടന്നു. സുരക്ഷസേന ശക്തമായി തിരിച്ചടിച്ചതായാണ് വിവരം. പരിശോധനകളില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ട്. പിന്നാലെ അസമില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കുക്കികളുടെ സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലങ്ക സംഘം ആണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്. എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയി പോലീസ് വിന്യാസം ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ ജയിലിലുള്ള കുക്കി തടവുകാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സുരക്ഷയെ മുന്‍നിര്‍ത്തി മാറ്റണമെന്നും ആവശ്യമുണ്ട്.