Publish Date: Thu, 31 Mar 2022 (20:11 IST)
Updated Date: Thu, 31 Mar 2022 (20:12 IST)
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്ത് മാറ്റി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതൽ മാസ്‌ക് നിർബന്ധമില്ല. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.
ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചു.