രാജ്യത്ത് എല്ലാ മരുന്നുകൾക്കും വില നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ഞായര്‍, 3 ജൂണ്‍ 2018 (15:00 IST)
ഡൽഹി: രാജ്യത്തെ 850 ആവശ്യ മരുന്നുകൾക്ക് കൊണ്ടുവന്ന വില നിയന്ത്രണം മറ്റു മരുന്നുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി. കേന്ദ്ര സർക്കാർ. ഇതിനായി മരുന്ന് വില നിയന്ത്രണച്ചട്ടങ്ങളിൽ ഭേതഗതി വരുത്താൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.  
 
നിലവിലെ നിയമ പ്രകാരം ദേശിയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ പട്ടികയിലില്ലാത്ത മരുന്നുകൾക്ക് പ്രതിവർഷം 10 ശതമാനം വില വർധിപ്പിക്കാൻ മരുന്നു കമ്പനികൾക്ക് സാധിക്കും. എന്നാൽ മറ്റു മരുന്നുകൾ കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കുന്നതോടെ. സർക്കാർ എർപ്പെടുത്തുന്ന വില വർധന മാത്രമേ നടപ്പിലാക്കാനാകു. 
 
പുതിയ സംവിധാ‍നം ജൂൺ അവസാനത്തോടെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. അതേ സമയം പുതിയ നടപടിക്കെതിരെ മരുന്നു കമ്പനികൾ രം;ഗത്തെത്തുന്നതായാണ് സൂചന.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിപ്പ: മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റും സേവനങ്ങളും നിർത്തി