Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹുജൻ അഘാഡിയുമായി സഖ്യത്തിന് തയ്യാർ, പക്ഷേ കൂടുതൽ സീറ്റുകൾ വേണം: ഇംതിയാസ് ജലീൽ

ബഹുജൻ അഘാഡിയുമായി സഖ്യത്തിന് തയ്യാർ, പക്ഷേ കൂടുതൽ സീറ്റുകൾ വേണം: ഇംതിയാസ് ജലീൽ
, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (21:17 IST)
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്കുള്ള സാധ്യത വർധിപ്പിച്ച് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉൽ മുസ്‌ലിമിൻ പാർട്ടി നേതാവും എംപിയുമായ ഇംതിയാസ് ജലീൽ. വഞ്ചിത് ബഹുജൻ അഘാഡിയുമായി വീണ്ടും സഖ്യം ചേരാൻ തങ്ങൾ തയ്യാറാണ് എന്നാണ് ഇംതിയാസ് ജലീൽ തുറന്നുവ്യക്തമാക്കിയിരിക്കുന്നത്. ബിബിസി മറാത്തി ന്യൂസിന്റെ രാഷ്ട്ര മഹാരാഷ്ട്ര എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഇംതിയാസ് ജലീലിന്റെ പ്രതികരണം.
 
ഇരു പാർട്ടികളും ഒരുമിച്ചാണ് കഴിഞ്ഞ ലോക്‍സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മൂന്ന് പതിറ്റാണ്ടുകളായി ശിവസേനയുടെ കോട്ടയായ ഔറംഗാബാദിൽ മുന്നണി വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഐഎമ്മിന് 288 സീറ്റുകളിൽ എട്ട് സീറ്റുകൾ മാത്രമാണ് ബഹുജൻ അഘാഡി ഓഫര്‍ നൽകിയത്. ഇതോടെ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും എന്ന എംഐഎം തീരുമാനം എടുത്തിരുന്നു. എന്നാൽ കൂടുതൽ സീറ്റുകൾ നൽകിയാൽ ഒരുമിച്ച് മത്സരിക്കാൻ തയ്യാറാണ് എന്നാണ് ഇപ്പോൾ ഇംതിയാസ് ജലീൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  

ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അം‌ബേദ്‌കര്‍ സഖ്യത്തിനുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും എം ഐ എം ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് ഇതാദ്യമായാണ്. 
 
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17 മറാത്ത്‌വാഡാ മിക്തി സംഗ്രാം ദിനത്തിന്‍റെ വാര്‍ഷികം ആഘോഷിക്കാറുണ്ട്. ഇത്തവണത്തെ പതാക ഉയര്‍ത്തലിന് പക്ഷേ ഇം‌തിയാസ് ജലീല്‍ സംബന്ധിച്ചിരുന്നില്ല. അത് തനിക്കുപറ്റിയ ഒരു അബദ്ധമാണെന്ന് ഇം‌തിയാസ് പറയുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി തനിക്കെതിരെ ശബ്‌ദമുയര്‍ത്തിയെന്നും താന്‍ ഒരു മുസ്ലിം ആയതുകൊണ്ടാണ് അവര്‍ തന്നെ ലക്‍ഷ്യം വയ്ക്കുന്നതെന്നും ഇം‌തിയാസ് ചോദിക്കുന്നു. 
 
“ശിവസേനയുടെ ഏതെങ്കിലും നേതാവിനോട് എന്തുകൊണ്ടാണ് പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അവര്‍ ചോദിക്കുമോ? എന്‍റെ രാജ്യസ്നേഹത്തിന് മാത്രം തെളിവ് ചോദിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?” - ഇം‌തിയാസ് ജലീല്‍ ചോദിക്കുന്നു.

ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യം സാധ്യമാണോ എന്ന ചര്‍ച്ചയ്ക്കും ബി ബി സിയുടെ ഇതേ പരിപാടി സാക്‍ഷ്യം വഹിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്നായിരുന്നു ഇതേപ്പറ്റി ശിവസേനാ നേതാവ് അംബാദാസ് ദാന്‍‌വേ പ്രതികരിച്ചത്. പക്ഷേ ശിവസേനയുടെയും തങ്ങളുടെയും ആശയസംഹിതകള്‍ യോജിച്ചുപോകില്ലെന്നും അതുകൊണ്ടുതന്നെ ഒരു സഖ്യത്തിനുള്ള സാധ്യതയില്ലെന്നും മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജീത്ത് താംബെ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം