Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടികളുടെ പാദസരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധ മാറ്റും, വിവാദത്തിന് തിരികൊളുത്തി മന്ത്രി

പെൺകുട്ടികളുടെ പാദസരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധ മാറ്റും, വിവാദത്തിന് തിരികൊളുത്തി മന്ത്രി
, തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (17:37 IST)
ചെന്നൈ: പെൺകുട്ടികളുടെ പാദസരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ പഠനത്തിൽനിന്നുമുള്ള ശ്രദ്ധയകുറ്റും എന്ന  പരാമർശവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി കെ എ സെങ്കോട്ടയ്യന്‍. ഗോബിച്ചെട്ടിപ്പാളയം ടൗണ്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സൈക്കിൾ വിതരണം ചെയ്തശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് വിവാദ പരാമർശം.
 
മോതിരം അണിഞ്ഞ് വന്നാൽ നഷ്ടപ്പെട്ട് പോയേക്കാം ഇതിൽ പലരെയും അനവശ്യമായി സംശയം തോന്നാം. പാദസരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ പഠനത്തിൽനിന്നുമുള്ള ശ്രദ്ധ അകറ്റും എന്നായിരുന്നു മന്ത്രിയുടെ പരാമർശം. 
 
സ്കൂളുകളിൽ പാദസരവും പൂക്കളും അണിഞ്ഞ് വരുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതായി വാർത്തകൾ വന്നിരിന്നു ഇതിനെ കുറിച്ച് വിശദീകരണംനൽകവെയാണ് മന്ത്രിയുടെ പരാമർശം. ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രസ്ഥാവനയിൽ വലിയ വിമർശനങ്ങളാണ് മന്ത്രിക്കെതിരെ ഉയരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലക്ക് ഗുരുതര പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി നാലാം നിലയിൽനിന്നും ലിഫ്റ്റ് കയറി താഴെയെത്തി, സംഭവം നേഴ്സുമാർ അറിഞ്ഞതേയില്ല !