നിപ്പക്ക ശേഷം അപൂർവമായ കൊഗോ പനി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരികുകയാണ്. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിയിലാണ് വൈറസ് സാനിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ എന്താണ് കോംഗോ പനി എന്ന് നാം അറിഞ്ഞിരിക്കണം
സി സി എച്ച് എഫ് എന്നാണ് മെഡിക്കൽ സയൻസിൽ കൊംഗോ പനി അറിയപ്പെടുന്നത്. ക്രിമീൻ കൊംഗോ ഹെമെരേജിക് വൈറസ് ഫീവർ എന്നാണ് ഇതിന്റെ പൂർണ രൂപം. ആഫ്രിക്ക ബാൽക്കൻ എന്നീ രാജ്യങ്ങളിലും മിഡിൽ ഈസിറ്റിലും നേരത്തെ കൊംഗോ പനി പടർന്നു പിടിച്ചിട്ടുണ്ട്.
മനുഷ്യനിൽനിന്നും മനുഷ്യനിലേക്ക് വളരെ വേഗത്തിൽ പകരാൻ സാധ്യതയുള്ള അസുഖമാണ് കൊംഗോ പനി എന്നതിനാലാണ് ഇത് ഭീതി പരത്തുന്നത്. വന്യ മൃഗങ്ങളിലും വളർത്തുമൃഗങ്ങളിൽ കണ്ടുവരുന്ന അസുഖമാണ് ഇത്. ഇവയുമായുള്ള സമ്പർക്കം കൊണ്ടോ രോഗമുള്ള മൃഗങ്ങളുടെ ആക്രനങ്ങളിലൂടെയോ ഇത് മനുഷ്യനിലേക്ക് പകരാം. കർഷകർക്കാണ് ഈ അസുഖം കൂടുതലായും പിടിപെട്ടിട്ടുള്ളത്.
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് രക്തത്തിലൂടെയും മറ്റു ഹ്യൂമൺ ഫ്ല്യൂയിഡുകളിലൂടെയും ഇത് പടരുന്നുപിടിക്കാം. അതായത് രോഗിയുമായി അടുത്ത് ഇടപഴകുന്നവർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നുമുതൽ 9 ദിവസം വരെയാണ് ഈ വയറസുകളുടെ ഇൻക്യുബേഷൻ പ്രിര്യേഡ്
കടുത്ത പനി, തലവേദന, കഴുത്ത് വേദന, പേശികളിൽ വേദന, വെളിച്ചം കാണുമ്പോൾ കണ്ണിന് പ്രയാസം അനുഭവപ്പെടുക, ചർദി എന്നിവയാണ് കൊംഗോ പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാവുന്നതോടെ ഹൃദയമിടിപ്പ് കൂടുകയും ചർമ്മത്തിലൂടെ രക്തം പുറത്തുവരാനും തുടങ്ങും.
എലിസ, ആന്റീജെൻ ഡിറ്റക്ഷൻ, സെറം ന്യൂട്രലൈസേഷൻ എന്നീ ടെസ്റ്റുകളിലൂടെയാണ് രോഗം നിർണയിക്കാനാവുക. വസ്ത്രധാരളത്തിലും വ്യക്തിശുചിത്വത്തിലും ശ്രദ്ധിച്ചാൽ വൈറസ് പകരുന്നത് തടയാനാകും. ലോങ്ങ് സ്ലീവ് വസ്ത്രങ്ങൾ ധരികുക. ലൈറ്റ് കളർ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ചർമ്മത്തിലെ മാറ്റങ്ങൾ പെട്ടന്ന് കണ്ടെത്താനാകും.