Publish Date: Mon, 03 Dec 2018 (15:57 IST)
Updated Date: Mon, 03 Dec 2018 (15:58 IST)
പീഡിപ്പിച്ചുവെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, ഉത്തർപ്രദേശിലെ സീതാപൂരിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നവംബർ 29ന് ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന വഴി രണ്ട് സഹോദരൻമാർ ചേർന്ന് യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കി. ഇവരിൽനിന്നും ഓടി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ താമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചില്ല
ഉത്തർപ്രദേശ് പൊലീസ് കട്രോൾ റൂമിൽ വിവരമറിയിച്ചതോടെ താമ്പൂർ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകാൻ നിർദേശം നൽകുകുകയായിരുന്നു. ഇതിനെ തുടർന്ന് ഡിസംബർ 1ന് മാതാപിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വീണ്ടും പോകുന്ന വഴിക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി സ്വീകരിക്കാതിരുന്ന രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.