Webdunia - Bharat's app for daily news and videos

Install App

കരുത്തോടെ മിഷൻ ശക്തി, ചാരക്കണ്ണുകളെ തകർക്കുന്ന ഉപഗ്രഹവേധ മിസൈൽ

കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ.

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (15:55 IST)
നിർണ്ണായക സൈനിക സാഹചര്യങ്ങളിൽ ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങൾ തകർക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്യുന്നതാണ് ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ. പ്രവർത്തനരഹിതമായ സാറ്റലൈറ്റുകൾ വീഴ്ത്താൻ എ സാറ്റ് ഉപയോഗിച്ചിട്ടുണ്ട്. അമേരിക്ക റഷ്യ, ചൈന എന്നീ വമ്പൻ ശക്തികൾക്കു ശേഷം ഇന്ത്യയാണ് ഇപ്പോൾ ഈ ശേഷി കൈവരിച്ചിരിക്കുന്നത്. 
 
ശത്രു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ, അവയുടെ ഭ്രമണ പഥത്തിൽ വെച്ച് തന്നെ നശിപ്പിച്ച് കളയാനുള്ള ആന്റി സാറ്റലൈറ്റ് മിസൈലുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണെന്ന് ആദ്യമായി ഒരു പ്രഖ്യാപനം ഉണ്ടാകുന്നത് 2010ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 97മത് ശാസ്ത്ര കോൺഗ്രസിലാണ്. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ.
 
കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങള തകർത്ത് ആശയവിനിമയം തടസ്സപ്പെടുത്താനും കഴിയും . എന്നാൽ ഇത് ലോകത്തെ പത്തൊമ്പതാം ലോകത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് സുരക്ഷാ വിദ്ഗ്ദ്ധർ പറയുന്നത്.ചൈനയും പാകിസ്ഥാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള സംഘർഷം നിലനിൽക്കെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്തെ മികച്ച നേട്ടമെന്നാണ് വിദ്ഗ്ദരുടെ വിലയിരുത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments