Select Your Language

Notifications

webdunia
webdunia
webdunia
webdunia

2000 രൂപ കൊവിഡ് ദുരിതാശ്വാസം, സ്ത്രീകൾക്ക് സൗജന്യയാത്ര,പാലിന് 3 രൂപ കുറയ്‌ക്കും: ജനപ്രിയ ഉത്തരവ് ഒപ്പുവെച്ച് സ്റ്റാലിൻ

2000 രൂപ കൊവിഡ് ദുരിതാശ്വാസം, സ്ത്രീകൾക്ക് സൗജന്യയാത്ര,പാലിന് 3 രൂപ കുറയ്‌ക്കും: ജനപ്രിയ ഉത്തരവ് ഒപ്പുവെച്ച് സ്റ്റാലിൻ
, വെള്ളി, 7 മെയ് 2021 (15:39 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കൊവിഡ് ദുരിതാശ്വാസം ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് എം.കെ. സ്റ്റാലിന്‍
 
കൊവിഡ് ദുരിതാശ്വാസ പദ്ധതിപ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യ ഗഡുവായി 2000 രൂപ നൽകാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡിഎംകെ വാഗ്‌ദാനം ചെയ്‌തിരുന്നു.
 
2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. 4,153.39 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആവിൻ പാലിന് മൂന്ന് രൂപ കുറയ്‌ക്കും. മെയ് 8 മുതൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി 1,200 കോടി രൂപ. 
 
മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും. എനിവയാണ് സർക്കാർ ഉത്തരവിലുള്ള മറ്റ് പ്രധാന തീരുമാനങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണിന് മുൻപ് നാട്ടിലെത്താൻ അതിർത്തികളിൽ തിരക്ക്, പരിശോധന കർശനം