Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കുമായി നാലുവർഷംകൊണ്ട് മോദി സർക്കാർ ചെലവഴിച്ചത് 4300 കോടി രൂപ

പ്രചരണങ്ങൾക്കായി നാലുവർഷംകൊണ്ട് മോദി സർക്കാർ ചെലവഴിച്ചത് 4300 കോടി രൂപ

പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കുമായി നാലുവർഷംകൊണ്ട് മോദി സർക്കാർ ചെലവഴിച്ചത് 4300 കോടി രൂപ
മുംബൈ , ചൊവ്വ, 15 മെയ് 2018 (08:34 IST)
വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കുമായി നരേന്ദ്ര മോദി സർക്കാർ ഇതുവരെ ചെലവഴിച്ചത് 4300 കോടി രൂപയെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലിയാണ് കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷനിൽ(ബിഒസി) നിന്ന് വിവരങ്ങൾ തേടിയത്.
 
4343.26 കോടി രൂപയാണ് മോദി സർക്കാൻ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി ചെലവഴിച്ചതെന്നാണ് ബിഒസിയുടെ ധനകാര്യ ഉപദേഷ്‌ടാവ് നൽകിയ റിപ്പോർട്ട്. പ്രചരണങ്ങൾക്കായി ആകെ ചെലവഴിച്ചത് 953.54 കോടിയാണ്. ഇതിൽ പ്രിന്റ് മീഡിയ വഴിയുള്ള പ്രചരണത്തിന് 424.85 കോടിയും ഇലക്‌ട്രോണിക് മീഡിയയ്‌ക്ക് വേണ്ടി 448.97 കോടിയും ഔട്ട്ഡോർ പബ്ലിസിറ്റിയ്‌ക്ക് 79.72 കോടിയുമാണ് ചെലവഴിച്ചത്. 2014 ജൂൺ മുതൽ 2015 മാർച്ച് വരെയുള്ള കണക്കാണിത്.
 
2015–16 സാമ്പത്തിക വർഷത്തിൽ പരസ്യത്തിനായി മാധ്യമങ്ങൾക്കു ചെലവഴിച്ച തുകയിൽ വർധനവുണ്ടായി. ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഔട്ട്ഡോർ പബ്ലിസിറ്റിക്ക് 118.43 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവഴിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
 
2016-17-ൽ 1,263.15 കോടി രൂപ സർക്കാർ നീക്കിവെച്ചുവെങ്കിലും 463.38 കോടി രൂപ മാത്രമാണ് പ്രിന്റ് മീഡിയയ്‌ക്ക് വേണ്ടി ചെലവഴിച്ചത്. എന്നാൽ ഇക്കാലയളവിൽ ഇലക്‌ട്രോണിക് മീഡിയയ്‌‌ക്ക് 613.78 കോടിയും ഔട്ട്‌ഡോർ പബ്ലിസിറ്റിക്ക് 185.99 കോടിയുമാണ് ചെലവഴിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിദ്ധരാമയ്യ പിന്നില്‍; ആദ്യ ഫലസൂചനകളില്‍ ചാഞ്ചാട്ടം - കോണ്‍ഗ്രസിന് നേരിയ മുൻതൂക്കം