Publish Date: Thu, 12 Sep 2024 (21:38 IST)
Updated Date: Thu, 12 Sep 2024 (21:42 IST)
മികച്ച പാര്‍ലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തിയാണ് യെച്ചൂരിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിക്കുകയായിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചത്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. യെച്ചൂരിക്കൊപ്പം കൈപിടിച്ച് നില്‍ക്കുന്ന ചിത്രവും മോദി എക്സില്‍ പോസ്റ്റ് ചെയ്തു.