നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണ് ശിവസേന നേരത്തെ ആരോപിച്ചിരുന്നു.
നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന മോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണ് ശിവസേന നേരത്തെ ആരോപിച്ചിരുന്നു. അതേസമയം മോദിക്ക് പ്രായപരിധിയില്‍ ഇളവുണ്ടാവുമെന്ന് ആര്‍എസ്എസ് നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
നാഗ്പൂരിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന് പറഞ്ഞത്. പുതിയ ആളുകള്‍ വരട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ 17ന് മോദിക്ക് 75 വയസ്സ് പൂര്‍ത്തിയാകും. അതേസമയം മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ ആര്‍എസ്എസ് വിശദീകരണം നല്‍കിയേക്കും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് 75 വയസ്സ് എന്ന പ്രായപരിധി ബിജെപി കൊണ്ടുവന്നത്. മന്ത്രിസഭയില്‍ നിന്ന് ചില മന്ത്രിമാര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. അതേസമയം 2029 ലെ തിരഞ്ഞെടുപ്പ് വരെ മോദി തുടരുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.