Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പത്ത് ഇന്ത്യക്കാര്‍ ആരെല്ലാം?

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ 10 ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം

Most searched Persons in 2022
, വ്യാഴം, 22 ഡിസം‌ബര്‍ 2022 (19:40 IST)
2022 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഏറെ വാര്‍ത്തകളും സംഭവവികാസങ്ങളും നിറഞ്ഞ വര്‍ഷമായിരുന്നു 2022. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ 10 ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. നുപുര്‍ ശര്‍മ 
 
മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് നുപുര്‍ ശര്‍മ. അറബ് രാജ്യങ്ങളില്‍ നുപുര്‍ ശര്‍മയ്‌ക്കെതിരെ വലിയ പ്രതിഷേധമുണ്ടായി. ലോക രാഷ്ട്രങ്ങള്‍ അടക്കം ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവായ നുപുര്‍ ശര്‍മയാണ് 2022 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി. 
 
2. ദ്രൗപതി മുര്‍മു 
 
ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. ഇന്ത്യയുടെ രണ്ടാമത്തെ വനിത രാഷ്ട്രപതിയും. ഒഡിഷ സ്വദേശിനിയായ മുര്‍മു റാം നാഥ് കോവിന്ദിന്റെ പിന്‍ഗാമിയായാണ് രാഷ്ട്രപതി കസേരയില്‍ എത്തിയത്. 
 
3. റിഷി സുനക് 
 
യുകെയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് റിഷി സുനക്. 2022 ല്‍ റിഷി സുനകിന്റെ പേരും വലിയ രീതിയില്‍ സെര്‍ച്ച് ചെയ്യപ്പെട്ടു. 
 
4. ലളിത് മോദി 
 
ബോളിവുഡ് താരം സുഷ്മിത സെന്നുമായുള്ള പ്രണയബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞതിനു പിന്നാലെയാണ് ലളിത് മോദിയുടെ പേര് ഗൂഗിളില്‍ വലിയ രീതിയില്‍ തിരയപ്പെട്ടത്. 
 
5. സുഷ്മിത സെന്‍ 
 
ലളിത് മോദിക്ക് പിന്നാലെ സുഷ്മിത സെന്നും ഗൂഗിളില്‍ ഹോട്ട് സബ്ജക്റ്റായി. 
 
6. അഞ്ജലി അറോറ 
 
കച്ചാ ബദാം എന്ന ഡാന്‍സിങ് വീഡിയോയാണ് അഞ്ജലി അറോറയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. 
 
7. അബ്ദു റോസിക്ക് 
 
ശാരീരിക കുറവുകളെ അതിജീവിച്ച് പ്രശസ്തി നേടിയ താരമാണ് താജിക് ഗായകനും ബ്ലോഗറും ബോക്‌സറുമായ അബ്ദു റോസിക്ക് 
 
8. ഏക്‌നാഥ് ഷിന്‍ഡെ 
 
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നാണ് ഏക്‌നാഥ് ഷിന്‍ഡെ ചര്‍ച്ചാ വിഷയമായത്. മഹാരാഷ്ട്രയില്‍ മഹാസഖ്യ സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമായത് ഷിന്‍ഡെയുടെ നീക്കങ്ങളാണ്. 
 
9. പ്രവിന്‍ താംബെ 
 
41-ാം വയസ്സില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചാണ് ലെഗ് സ്പിന്നര്‍ പ്രവിന്‍ താംബെ വാര്‍ത്തകളില്‍ ഇടം നേടിയത്. 
 
10. ആംബര്‍ ഹേര്‍ഡ് 
 
ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ മുന്‍ഭാര്യയാണ് ആംബര്‍ ഹേര്‍ഡ്. ഡെപ്പിനെതിരെ ശാരീരിക പീഡനത്തിനു ആംബര്‍ കേസ് നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആംബര്‍ ഹേര്‍ഡിനെ വാര്‍ത്തകളില്‍ നിറച്ചത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെന്‍സില്‍ തൊലി തൊണ്ടയില്‍ കുടുങ്ങി ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു