Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഠിക്കാൻ മിടുക്കിയായിരുന്ന മോണിക്ക ‘ഹണി ട്രാപ്പ്’ റാക്കറ്റിൽ എത്തിയതെങ്ങനെ? - വമ്പന്മാരെ ‘വിറപ്പിക്കുന്ന’ വീഡിയോകൾ പുറത്ത്

പഠിക്കാൻ മിടുക്കിയായിരുന്ന മോണിക്ക ‘ഹണി ട്രാപ്പ്’ റാക്കറ്റിൽ എത്തിയതെങ്ങനെ? - വമ്പന്മാരെ ‘വിറപ്പിക്കുന്ന’ വീഡിയോകൾ പുറത്ത്

എസ് ഹർഷ

, വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (08:17 IST)
‘പെൺകെണിയിൽ’ ഉലഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഗവർണർ, മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ തുടങ്ങി ‘വമ്പൻ സ്രാവുകൾ’ മുതൽ ‘ചെറിയ മീനുകൾ’ വരെ പെൺകെണിയിൽ കുടുങ്ങിയിരിക്കുകയാണ്. ഏറ്റവും വലിയ പെണ്‍ ഹണിട്രാപ്പിന്റെ പിന്നിലെ കഥ ഞെട്ടിക്കുന്നതാണ്.  
 
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് സംഘം കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സമ്പത്തിക സഹായവും പഠിക്കാന്‍ വേണ്ട സ്‌കോളര്‍ഷിപ്പുമാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത 7 പെൺകുട്ടികൾക്കും ഈ സംഘം പഠിക്കുന്നതിനായി സ്കോളർഷിപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 
 
ഇവരില്‍ 18കാരിയായ മോണിക്ക യാദവിന്റെ വീട്ടിലും ഇക്കാര്യം പറഞ്ഞാണ് സംഘം എത്തിയത്. മോണിക്ക് സ്കൂളിൽ പഠിക്കാൻ മിടുക്കിയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാലാണ് മോണിക്ക ഈ സംഘത്തോടൊപ്പം ചേർന്നത്. 
 
നിലവില്‍ അറസ്റ്റിലായവരില്‍ മോണിക്ക മാത്രമാണ് അന്വേഷണ സംഘത്തോട് സഹകരിക്കുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
അതേസമയം, ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണറായിരിക്കുന്ന വ്യക്തിമുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉന്നത രാഷ്ട്രീയനേതാക്കള്‍ തുടങ്ങി വമ്ബന്‍സ്രാവുകളെല്ലാം കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കെണിയില്‍ കുടുങ്ങിയ ബി.ജെ.പി. നേതാക്കളുടെ വിവരം നല്‍കാന്‍ ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടപ്പരിശോധന വേണ്ട, ഉപ്പ് ഭരണി മുതുൽ കോഴിക്കൂട് വരെ ഇനി പരിശോധിക്കും; പ്രതികൾ പെടാപ്പാട് പെടും