Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയാക്കി കുറക്കും; മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയാക്കി കുറക്കും; മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി
, വെള്ളി, 17 ഓഗസ്റ്റ് 2018 (12:56 IST)
ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കം. ഇതു സംബന്ദിച്ച തീരുമാനം മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. പ്രളയക്കെടുതിയിൽ 142 അടി എന്ന കണക്കിൽ പ്രസക്തിയില്ലെന്നും മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടിയായി താഴ്തിക്കൂടെയെന്നും നേരത്തെ തമിഴ്നാടിനൊട് സുപ്രീം കോടതി ആരാഞ്ഞിരുന്നു.  
 
മുല്ലപ്പെരിയാറിലെ ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 കടന്ന സാഹചര്യത്തിൽ ഇടുക്കി സ്വദേശി കോടതിയിൽ ഹർജി നൽകിയിരുന്നു. ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച് മുല്ലപ്പെരിയാർ മേൽ‌നോട്ട സമിതിഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർനൽകുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സമിതിയും മുല്ലപ്പെരിയാർ പ്രത്യേക സമിതിയും ഉടൻ യോഗം ചേരാനും സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കവെ നിർദേശം നൽകിയിരുന്നു.
 
ജലനിരപ്പ് 139 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എതിർത്തിരുന്നു. ഡാം സുരക്ഷിതമാണെന്നും അതിനാൽ ജലനിരപ്പ് കുറക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയക്കെടുതിയിൽ ഇതുവരെ 164 മരണം; 4 ജില്ലകൾ പ്രശ്നത്തിൽ,‘ പരിഭ്രാന്തരാകേണ്ട നാം മറികടക്കും’