Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇതെന്താ മഴക്കാലം ആണോ? മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ജാഗ്രത

Mullapperiyar water lever 142 ft
, വ്യാഴം, 15 ഡിസം‌ബര്‍ 2022 (08:57 IST)
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു. 142 അടിയാണ് ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 511 ഘനയടിയില്‍ നിന്ന് 1,100 ഘനയടിയായി കൂട്ടി. 
 
ജലനിരപ്പ് 141 അടിയിലേക്ക് എത്തിയപ്പോള്‍ കേരളത്തിന് തമിഴ്‌നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് ബുധനാഴ്ച നല്‍കിയിരിക്കുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം ഒഴുക്കേണ്ടി വരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിവീര്‍മാര്‍ ശിപായി തസ്തികക്കും താഴെ; സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രം കോടതിയില്‍