മുംബൈ: പത്താം ക്ലാസ് പരീക്ഷീഴുതാൻ പോയ 15 വയസ്സുകാരിയെ വിവാഹം കഴിച്ച 21കാരനെ കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയാ താനും യുവാവും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇരുവരും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പെൺകുട്ടി അറിയിച്ചു.പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.