Webdunia - Bharat's app for daily news and videos

Install App

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

Webdunia
ഞായര്‍, 12 നവം‌ബര്‍ 2017 (11:26 IST)
ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ പൊലീസുകാരനു സസ്പെൻഷൻ. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിൾ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്.

വെള്ളിയാഴ്ച മുംബൈ മലാഡിലെ എസ് വി റോഡിലാണ് സംഭവം. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വഴിയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിഷയം എല്ലാവരും അറിഞ്ഞത്.  

കാറിന്‍റെ പിൻസീറ്റിലിരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. ഇതിനിടെ നോ പാർക്കിംഗ് പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി പൊലീസ് കാര്‍ കെട്ടിവലിച്ചു. തന്റെ കുഞ്ഞിന് സുഖമില്ലെന്ന് യുവതി വിളിച്ചുപറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്‍ ഗൗനിക്കാതെ വാഹനം നീക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്.

യുവതിയുടെ നിലവിളി കേട്ട് വിഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments