Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍
ശനി, 13 മെയ് 2023 (20:03 IST)
കൊല്ലം: ഉറങ്ങിക്കിടന്ന സഹപ്രവർത്തകനായ തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ഇല്ലിയാസ് നഗറിൽ ബാലാജി അപ്പാർട്ട്മെന്റിന് എതിർവശം താമസം മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കോട്ടയം കറുകച്ചാൽ സ്വദേശി കണ്ണന്റെ മകൻ ബിജുവിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്രാ ദേവീക്ഷേത്ര നിർമ്മാണത്തിന് എത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കേറ്റവും നടന്നു. ഉറങ്ങിക്കിടന്ന മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിച്ചു. തുടർന്ന് ബിജു തന്നെ ആംബുലൻസ് വിളിച്ചു വരുത്തി. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴേക്കും മഹാലിംഗത്തിന്റെ മൃതദേഹമാണ് കണ്ടത്.

തുടർന്ന് ചവറ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. മഹാലിംഗത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശമായ മധുരയിലേക്ക് കൊണ്ടുപോയി.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments