Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രാപ്രദേശിൽ അജ്ഞാതരോഗം: 292ഓളം പേർക്ക് രോഗബാധ, ഒരു മരണം

ആന്ധ്രാപ്രദേശിൽ അജ്ഞാതരോഗം: 292ഓളം പേർക്ക് രോഗബാധ, ഒരു മരണം
, തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (14:08 IST)
ആന്ധ്രാപ്രദേശിലെ എലൂരു നഗരത്തിൽ ദുരൂഹരോഗം പടരുന്നു. ഇതുവരെ 292 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഓക്കാനം, അപസ്‌മാരം എന്നീ രോഗലക്ഷണങ്ങളുമായാണ് രോഗികൾ എത്തുന്നത്.രോഗം ബാധിച്ച് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
 
അതേസമയം ചികിത്സയ്‌ക്ക് ശേഷം  140 ഓളം പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മികച്ച ചികിത്സയ്ക്കായി ഏഴ് പേരെ ഞായറാഴ്ച വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

രോഗകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞർ തിങ്കളാഴ്ച എലൂരുവിൽ എത്തി സ്ഥിതിഗതികൾ പഠിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്