Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പിനാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പിനാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
, ചൊവ്വ, 10 ജൂലൈ 2018 (14:54 IST)
ഡൽഹി: ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ട പരിഹാരം നൽകണമെന്ന് സുപ്രീം കോടതി. കേസിൽ കുറ്റ വിമുക്തനായ നമ്പി നാരായണൻ അന്വേഷന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.  
 
ഉന്നത പദവിയിലിരുന്ന ഒരു ശാസ്ത്രജ്ഞനെതിരെയാണ് ആരോപണം ഉന്നയിച്ചത്. സംശയത്തിന്റെ പേരിൽ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇക്കാരണങ്ങളാൽ നഷ്ട പരിഹാരം അർഹിക്കുന്നില്ലേ എന്ന് ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. 
 
എന്നാൽ നഷ്ടപരിഹാരത്തേക്കാൾ ഏറെ കേസ് അന്വേഷിച്ച  ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം, കേസിലെ ഗൂഡാലോചന കണ്ടെത്തണം എന്നീ ആവശ്യങ്ങളാണ് നമ്പി നാരായണൻ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ ഹർജ്ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നമ്പിനാരായണൻ സുപ്രീം കോടതിയിലെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വവർഗാനുരാഗം ഹിന്ദുത്വത്തിനു യോജിച്ചതല്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി