Publish Date: Mon, 17 Sep 2018 (19:07 IST)
Updated Date: Mon, 17 Sep 2018 (19:10 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 568 കിലോയുടെ ഭീമൻ ലഡു സമർപ്പിച്ച് കേന്ദ്ര മന്ത്രിമാർ. സുലഭ് ഇന്റർനാഷ്ണൽ സോഷ്യൽ സർവീസെസ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് കേന്ദ്രമന്ത്രിമാരായ പ്രാകാഷ് ജാവേദ്ക്കറും മുക്താർ അബ്ബാസ് നഖ്‌വിയും ചേർന്ന് ഭീമൻ ലഡു സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനം രാജ്യത്ത് സ്വച്ഛ ദിനമായി ആചാരിച്ചു വരികയാനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി ഭാരതത്തിൽ ശുചീക്കരണ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമായാണ് നടക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രി തന്നെയാണ്. അതിനാലാണ് പ്രധാനമന്ത്രിയുടെ ജൻമദിനം സ്വച്ഛദിനമായി ആചരിക്കുന്നതെന്നും പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.