'ആലത്തൂരിൽ സ്ക്രാച്ച് ആന്റ് വിൻ, മുകളിലുള്ളത് സ്ക്രാച്ച് ചെയ്താൽ യഥാർത്ഥ വിജയിയെ കണ്ടെത്താം '; ട്രോളുമായി വീണ്ടും ബൽറാം
						
		
						
				
ആലത്തൂരിൽ സ്ഥാനാർഥികളുടെ യോഗ്യതയെച്ചൊല്ലിയുള്ള ഫേസ്ബുക്ക് പോരാട്ടം ശക്തമാകുന്നതിനിടയിലാണ് ബൽറാമിന്റെ ട്രോൾ.
			
		          
	  
	
		
										
								
																	ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പതിച്ച പോസ്റ്ററുകൾ ഒട്ടിച്ചതിനെ ട്രോളി വിടി ബൽറാം എംഎൽഎ. ആലത്തൂരിൽ സ്ക്രാച്ച് ആൻഡ് വിൻ മത്സരമാണെന്നും മുകളിലുള്ളത് സ്ക്രാച്ച് ചെയ്താൽ വിജയിയെ കണ്ടെത്തണമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ആലത്തൂരിൽ സ്ഥാനാർഥികളുടെ യോഗ്യതയെച്ചൊല്ലിയുള്ള ഫേസ്ബുക്ക് പോരാട്ടം ശക്തമാകുന്നതിനിടയിലാണ് ബൽറാമിന്റെ ട്രോൾ. എൽഡിഎഫ് സ്ഥാനാർഥി പികെ ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യതയും യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് പാട്ടു പാടി വോട്ടുപിടിക്കുന്നതും സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് രമ്യയുടെ പോസ്റ്റിനു മുകളിൽ അരിവാൾ ഒട്ടിച്ചു വച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.