Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈവശം 512 രൂപ മാത്രം, ഗവർണർ ആയിരുന്നപ്പോൾ വരുമാനം 31 ലക്ഷം; കുമ്മനത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

തന്റെ പേരിൽ രണ്ട് കേസുകൾ ഉണ്ടെന്നും കുമ്മനം നാമനിദേശ പത്രികയിൽ വ്യക്തമാക്കി.

കൈവശം 512 രൂപ മാത്രം, ഗവർണർ ആയിരുന്നപ്പോൾ വരുമാനം 31 ലക്ഷം; കുമ്മനത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്
, ശനി, 30 മാര്‍ച്ച് 2019 (15:36 IST)
ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്‌ബി‌ടിയുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷേപവുമുണ്ട്. 10 ലക്ഷം രൂപയുടെ മൂല്യമുള്ള പരമ്പരാഗത സ്വത്തുമുണ്ട്. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
മിസോറാം ഗവർണറായിരുന്നപ്പോൾ 31,83,871 രൂപയാണ് വരുമാനം ലഭിച്ചിരുന്നത്. ഗവർണർ പദവിയിലെ ശമ്പളമായി കിട്ടിയ തുകയുടെ നീക്കിയിരിപ്പാണ് ബാങ്കിലുള്ള ഒരു ലക്ഷം രൂപ. ശേഷിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. ഗവർണർ പദവി വഹിച്ചിരുന്ന കാലത്ത് 31,83,871 വരുമാനം ലഭിച്ചതിൽ കുമ്മനം ആദ്യമായി ആദായനികുതി അടച്ചതും ഈ വർഷമാണ്. 
 
തന്റെ പേരിൽ രണ്ട് കേസുകൾ ഉണ്ടെന്നും കുമ്മനം നാമനിദേശ പത്രികയിൽ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് വർഷം മുൻപ് ഫാർമസിയുടെ ലൈസൻസ് റദ്ദുചെയ്തതിലുള്ള പക, ഉദ്യോഗസ്ഥയെ മധ്യവയസ്കൻ വെടിവച്ച് കൊന്നു, കൊലപാതകം തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ശേഷം