Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് ഷായ്ക്ക് ആഭ്യന്തരം, ധനകാര്യം നിർമല സീതാരാമന്; മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

അമിത് ഷായ്ക്ക് ആഭ്യന്തരം, ധനകാര്യം നിർമല സീതാരാമന്; മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
, വെള്ളി, 31 മെയ് 2019 (15:09 IST)
ദേശീയ അഭിലാഷത്തിനും പ്രാദേശിക ആഗ്രഹങ്ങൾക്കും ഒപ്പമെന്ന് മുദ്രാവാക്യം വിളിച്ച് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറി. 58 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആ മുദ്രാവാക്യത്തെ പ്രധാനമന്ത്രി മുറുകെ പിടിച്ചു. 
 
ഹിമാചൽ പ്രദേശ് എംപി അനുരാഗ് ഠാക്കൂർ, ഗോവ എംപി ശ്രീപദ് നായിക് ഉത്തരാഖണ്ഡിൽ നിന്ന് രമേശ് പോഖ്‍റിയാൽ നിശാങ്ഖ്, അരുണാചൽ എം പി കിരൺ റിജിജു, ജമ്മു കശ്മീരിലെ ഉധംപൂർ എം പി ഡോ. ജിതേന്ദ്ര സിംഗ് തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രാദേശിക ആഗ്രഹത്തിന്റെ പേരിലാണ്. 
 
കർണാടകയിൽ നിന്ന് സദാനന്ദ ഗൗഡയും സുരേഷ് അംഗഡിയും തെലങ്കാന എംപി കിഷൻ റെഡ്ഡിയും ദക്ഷിണേന്ത്യൻ സ്വപ്നങ്ങളുടെ പ്രതിനിധികളാണ്. കേരളത്തിൽ നിന്നും വി മുരളീധരനുമുണ്ട്. 
 
നരേന്ദ്രമോദിയുടെ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തരമന്ത്രിയാകും. രാജ്‌നാഥ് സിംഗ് പ്രതിരോധമന്ത്രിയാകും. നിര്‍മ്മലാ സീതാരാമന്‍ ധനകാര്യവും എസ്. ജയശങ്കര്‍ വിദേശകാര്യവകുപ്പും കൈകാര്യം ചെയ്യും. വി. മുരളീധരന് വിദേശകാര്യസഹമന്ത്രി സ്ഥാനമാണ്.
 
പ്രധാനപ്പെട്ട മന്ത്രിമാരും വകുപ്പുകളും:
 
നരേന്ദ്രമോദി - പ്രധാനമന്ത്രി
 
രാജ്‌നാഥ് സിംഗ്- പ്രതിരോധം
 
അമിത് ഷാ - ആഭ്യന്തരം
 
നിര്‍മ്മലാ സീതാരാമന്‍ - ധനകാര്യം
 
എസ് ജയശങ്കര്‍ - വിദേശകാര്യം
 
നിതിന്‍ ഗഡ്കരി - ഗതാഗതം
 
സദാനന്ദ ഗൗഡ - കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്
 
രാംവിലാസ് പാസ്വാന്‍ - ഭക്ഷ്യം,പൊതുവിതരണം
 
നരേന്ദ്രസിംഗ് തോമര്‍ - കൃഷി
 
രവിശങ്കര്‍ പ്രസാദ്- നിയമം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോയോട്ട ഗ്ലാൻസയുടെ ബുക്കിംഗ് ആരംഭിച്ചു, വാഹനം ജൂൺ 6ന് ഇന്ത്യൻ വിപണിയിൽ !