Webdunia - Bharat's app for daily news and videos

Install App

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി

Pahalgam Terror Attack: അനന്ത്‌നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്

രേണുക വേണു
ബുധന്‍, 23 ഏപ്രില്‍ 2025 (09:29 IST)
Narendra Modi Amit Shah

Narendra Modi: കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിനു കാരണം സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തല്‍. 2019 ലെ പുല്‍വാമ ആക്രമണത്തിനു ശേഷം കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്. ഭീകരസംഘം അനായാസം കൃത്യം നിര്‍വഹിച്ചത് എങ്ങനെയെന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കും. 
 
അനന്ത്‌നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലയായതിനാല്‍ ഇവിടെ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ട്. ഇതെല്ലാം കടന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. ഇത് ആക്രമണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 
 
സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകരസംഘടന ലഷ്‌കര്‍ ഇ തെയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് കശ്മീര്‍ സന്ദര്‍ശനം നടത്തിയത്. കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ ഇത്ര വലിയൊരു ഭീകരാക്രമണം നടന്നത് കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. 
 
സംഭവം അറിഞ്ഞയുടനെ ആഭ്യന്തരമന്ത്രി അമിത് ഷായോടു കശ്മീരിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സൗദി സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി അടിയന്തരമായി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. പ്രത്യേക മന്ത്രിസഭായോഗം മോദി വിളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments