സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും
ബംഗ്ലാദേശില്‍ ഇന്ത്യ നടപ്പിലാക്കാനിരുന്ന 5,000 കോടിയുടെ റെയില്‍ പദ്ധതികള്‍ നിര്‍ത്തിവെച്ചു.
ബംഗ്ലാദേശില്‍ ഇന്ത്യ നടപ്പിലാക്കാനിരുന്ന 5,000 കോടിയുടെ റെയില്‍ പദ്ധതികള്‍ നിര്‍ത്തിവെച്ചു. ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാറിന്റെ തലവനായ മുഹമ്മദ് യൂനിസിന്റെ സിലിഗുരി പരാമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയുടെ നീക്കം. പ്രദേശത്തെ പ്രാധാന്യം കണക്കിലെടുത്ത് ഈ പദ്ധതി ഇന്ത്യ നേപ്പാളിലേക്കോ ഭൂട്ടാനിലേക്കോ മാറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യന്‍ പ്രദേശങ്ങളും ബംഗ്ലാദേശിന്റെ നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ 5000 കോടിയുടെ റെയില്‍വേ പ്രൊജക്ട്. എന്നാല്‍ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരിലാണ് ഇത് നിര്‍ത്തിവെച്ചിരിക്കുന്നത്.
നിര്‍ത്തിവെക്കപ്പെട്ട മൂന്ന് പ്രോജക്ടുകളില്‍ അഖൗറ-അഗര്‍ത്തല അതിര്‍ത്തി റെയില്‍ ബന്ധം, ഖുല്‍ന-മോംഗ്ലാ തുറമുഖ റെയില്‍പ്പാത, ധാക്ക-ടോംഗി-ജോയ്‌ദേവ്പൂര്‍ റെയില്‍ വികസനം എന്നിവ ഉള്‍പ്പെടുന്നു. ഇവയ്‌ക്കൊപ്പം, മറ്റ് അഞ്ച് റെയില്‍ മാര്‍ഗ്ഗങ്ങളുടെ സര്‍വേ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ സിലിഗുരി പരാമര്‍ശത്തെ തുടര്‍ന്ന് സിലിഗുരി കോറിഡോറുമായി ബന്ധപ്പെട്ട ഉത്തര്‍പ്രദേശ്, ബിഹാര്‍ മേഖലകളിലെ റെയില്‍പ്പാതകള്‍ ഇരട്ടിക്കാനോ നാലിരട്ടിക്കാനോ ഇന്ത്യന്‍ റെയില്‍വേ ത്വരിതഗതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.