Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യം: പ്രധാനമന്ത്രി

രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യം: പ്രധാനമന്ത്രി

Narendra modi
ന്യൂഡൽഹി , ഞായര്‍, 28 ജനുവരി 2018 (16:01 IST)
രാഷ്ട്രത്തിന്‍റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്ലാ മേഖലകളിലും സ്ത്രീകൾ പുരോഗതിയിലേക്ക് ഉയരുകയാണ്. യുദ്ധ വിമാനങ്ങൾ നിയന്ത്രിക്കാൻ വരെ സ്ത്രീകൾ പരിശീലനം നേടികഴിഞ്ഞു. പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന് നല്‍കിയതെന്നും മോദി റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി പദ്മ പുരസ്കാരങ്ങൾക്കുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈൻ വഴി ആക്കിയിട്ടുണ്ട്. പദ്മ പുരസ്കാരങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിന് ഈ രീറ്റി ഇടയാക്കി. ഇപ്പോൾ ആർക്കു വേണമെങ്കിലും ആരെയും പദ്മ പുരസ്കാരങ്ങൾക്കായി ശിപാർശ ചെയ്യാൻ സാധിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെയും എന്‍സിപിയേയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍