Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരേന്ദ്രമോദി പലസ്തീനിലേക്ക്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം

നരേന്ദ്രമോദി പലസ്തീനിലേക്ക്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം
ന്യൂഡല്‍ഹി , തിങ്കള്‍, 5 ഫെബ്രുവരി 2018 (20:54 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലേക്ക്. ഈ മാസം പത്താം തീയതിയാണ് മോദി പലസ്തീനിലെത്തുക. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.
 
പത്താം തീയതി മുതല്‍ പന്ത്രണ്ടാം തീയതിവരെ യു എ ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി എത്തും. പലസ്തീനില്‍ റാമല്ലയിലാണ് മോദി എത്തുന്നത്. ഒമാനിലും ഇതാദ്യമായാണ് മോദി എത്തുന്നത്.
 
സന്ദര്‍ശനത്തിനിടെ യു എ ഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യു എ ഇ പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്ത് പറയാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയിക്കുള്ളത് ?; കോടിയേരി ധൃതരാഷ്ട്രരെപ്പോലെ അധഃപതിച്ചു - കുമ്മനം