Select Your Language

Notifications

webdunia
webdunia
webdunia
webdunia

സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്സെക്കാണ് ഭാരത രത്ന നല്‍കേണ്ടത്; പരിഹാസവുമായി കോൺഗ്രസ് നേതാവ്

മഹരാഷ്ട്രയിലെ ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിനെതിരേ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്സെക്കാണ് ഭാരത രത്ന നല്‍കേണ്ടത്; പരിഹാസവുമായി കോൺഗ്രസ് നേതാവ്

തുമ്പി എബ്രഹാം

, വ്യാഴം, 17 ഒക്‌ടോബര്‍ 2019 (14:09 IST)
മഹരാഷ്ട്രയിലെ ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിനെതിരേ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. നാഥൂറാം ഗോഡ്സെക്കാണ് രാജ്യത്തിന്‍റെ പരമോന്നത ബഹുമതി നല്‍കി ആദരിക്കേണ്ടതെന്ന് തിവാരി പരിഹസിച്ചു.
 
മഹാത്മാ ഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ പ്രതി മാത്രമാണ് സവര്‍ക്കർ‍. നാഥൂറാം ഗോഡ്സെയാണ് ഗാന്ധിയുടെ ഘാതകന്‍. ഈ വര്‍ഷം നമ്മള്‍ ഗാന്ധിജിയുടെ 150ആം ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സവര്‍ക്കറിനു പകരം എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും ഭാരത് രത്ന ഗോഡ്സെക്ക് നല്‍കണമെന്ന് മനിഷ് തിവാരി പറഞ്ഞു.
 
നഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരൊറ്റ സെൽഫിയെടുത്ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഹോളിവുഡ് നടി ജെനിഫർ അനിസ്റ്റൻ !