Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണബ് മുഖർജിക്ക് ഭാരതരത്‌ന

പ്രണബ് മുഖർജിക്ക് ഭാരതരത്‌ന
ന്യൂഡൽഹി , വെള്ളി, 25 ജനുവരി 2019 (21:30 IST)
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഭാരതരത്ന. പ്രണബ് ഉൾപ്പടെ മൂന്നുപേർക്കാണ് ഭാരതരത്ന ലഭിക്കുന്നത്. ഗായകൻ ഭൂപൻ ഹസാരിക, സാമൂഹ്യ പരിഷ്കർത്താവ് നാനാജി ദേശ്‌മുഖ് എന്നിവർക്ക് മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌ന ലഭിച്ചത്. പ്രണബ് മുഖർജിക്ക് ഭാരതരത്ന ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
 
പതിറ്റാണ്ടുകളായി രാജ്യത്തെ അക്ഷീണം സേവിച്ച വ്യക്തിയാണ് പ്രണബ് മുഖർജി. അദ്ദേഹം അസാമാന്യനായ രാഷ്ട്ര തന്ത്രജ്ഞനാണ്. ഇന്ത്യയുടെ വളർച്ചയിൽ മുദ്ര പതിപ്പിക്കാൻ പ്രണബ് മുഖർജിക്ക് കഴിഞ്ഞതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

1935 ഡിസംബർ 11ന് ബംഗാളിലെ ബീർഭൂം ജില്ലയിൽ ജനിച്ച പ്രണബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി ആയിരുന്നു. 1969ൽ രാജ്യസഭാംഗമായ പ്രണബ് മുഖർജി 2004ലാണ് ലോക്‌സഭാംഗമാകുന്നത്. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായും വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2008ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നാനാജി ദേശ്‌മുഖ് ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പുതിയ മാതൃക കാഴ്‌ചവച്ചതായി നരേന്ദ്രമോദി അനുസ്‌മരിച്ചു. രാജ്യത്തെ തലമുറകൾ ആരാധിക്കുന്ന സംഗീതമാണ് ഭൂപൻ ഹസാരികയുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ചാണ്ടി മത്സരിക്കുന്നത് നല്ലത്, മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വി എം സുധീരൻ