Select Your Language

Notifications

webdunia
webdunia
webdunia
webdunia

National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?

Sonia Gandhi- Rahul Gandhi

അഭിറാം മനോഹർ

, വ്യാഴം, 22 മെയ് 2025 (13:17 IST)
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് കോടികള്‍ കൈക്കലാക്കിയെന്നും യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലൂടെ പൊതുമുതല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നുമാണ് ഇഡിയുടെ ആരോപണം. ഇത്തരത്തില്‍ 988 കോടി രൂപ നാഷണല്‍ ഹെറാള്‍ഡില്‍ നിന്നും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ തട്ടിയെടുത്തെന്ന് ഇഡി പറയുന്നു.
 
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (AJL), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഐസിസി) എന്നിവയുടെ ഷെയര്‍ഹോള്‍ഡര്‍മാരെയും ഇത്തരത്തില്‍ വഞ്ചിച്ചാണ് പണം തട്ടിയത്.  യംഗ് ഇന്ത്യന്‍ കമ്പനി ആദായവകുപ്പിനെ കബളിപ്പിക്കാന്‍ മാത്രം സൃഷ്ടിച്ച്ച കമ്പനിയായിരുന്നു. സോണിയ ഗാന്ധി യംഗ് ഇന്ത്യ ഡയറക്ടറായിരിക്കുന്ന കാലത്താണ് മണി ലോണ്ടറിങ്ങ്(money laundering)തടയല്‍ നിയമത്തിന്റെ ലംഘനങ്ങള്‍ നടന്നത്. ഇത് സോണിയഗാന്ധിയുടെ സമ്മതപ്രകാരമായിരുന്നുവെന്ന് ഇഡി ആരോപിക്കുന്നു.
 
എഐസിസി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധിയുടെ അറിവില്ലാതെ ഈ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലായിരുന്നുവെന്നും ഇഡി പറയുന്നു.അതേസമയം താന്‍  , താന്‍ യംഗ് ഇന്ത്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. അതേസമയം എഐസിസി പ്രസിഡന്റ് ആയിരിക്കെ യംഗ് ഇന്ത്യയില്‍ 38ശതമാനം ഉടമസ്ഥത സോണിയ ഗാന്ധിക്കുണ്ടായിരുന്നു.
 
AJL-ന് നല്‍കിയ കടം, ബന്ധപ്പെട്ട ഇടപാടുകള്‍ എന്നിവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, സോണിയ- രാഹുല്‍ എന്നിവര്‍ എല്ലാ തീരുമാനവും എടുത്തത് കോണ്‍ഗ്രസിന്റെ മുന്‍ ട്രഷറര്‍ മോതിലാല്‍ വോറയാണ് എന്നാണ് വ്യക്തമാക്കിയത്. ഇത് ഉത്തരവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറലാണെന്ന് ഇഡി പറയുന്നു
 
 
സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. 2012ല്‍ ബിജെപി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമിയാണ് ഡല്‍ഹി ഹൈക്കോടതിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ക്രൂരമായി മർദിച്ചതായി പരാതി, ബിജെപി അനുഭാവികളുടെ ആക്രമണമെന്ന് ആരോപണം