ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും; പുതിയ പതിപ്പ് വികസന ഘട്ടത്തില്‍
ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു.
ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും. ഇതിനായുള്ള പുതിയ പതിപ്പ് വികസന ഘട്ടത്തിലാണെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. 290 കിലോമീറ്റര്‍ ആണ് ബ്രഹ്മോസിന്റെ ദൂരപരിധി. 2016ല്‍ ഇതിന്റെ ദൂരപരിധി 400 കിലോമീറ്ററായി വര്‍ധിപ്പിച്ചിരുന്നു.
ഇത് ഇപ്പോള്‍ 800 കിലോമീറ്ററായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കരയില്‍ നിന്ന് വിക്ഷേപിക്കുന്നതിനേക്കാള്‍ ഭാരം കുറഞ്ഞ മിസൈലുകളാണ് ഇവ. ബ്രഹ്മോസ് മിസൈലുകള്‍ക്ക് ഭാരം കുറവായതിനാല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസിലും ഇത് ഘടിപ്പിക്കാനാകും. നിലവില്‍ സുഖോയില്‍ നിന്നുള്ള ബ്രഹ്മോസുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനിലെ വിമാനത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.
സെക്കന്‍ഡില്‍ 900 മീറ്റര്‍ വേഗത്തില്‍ ഈ മിസൈലുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഇന്ത്യയുടെ ഡിആര്‍ഡിഒയും റഷ്യന്‍ എന്‍പിഒയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്.