Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്യം നവ ഇന്ത്യ: നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു

ലക്ഷ്യം നവ ഇന്ത്യ: നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
, വെള്ളി, 5 ജൂലൈ 2019 (11:26 IST)
ഒന്നാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് നിർമലാ സീതാരാമൻ ബജറ്റ് അവതരണം അരംഭിച്ചത്. തിരഞ്ഞെടുപ്പിലെ വിജയത്തെയും ചൂണ്ടിക്കാട്ടിയ ധനമന്ത്രി കഴിഞ്ഞ സാമ്പത്തിക വാർഹത്തിൽ 2.7 ട്രില്യൺ യു എസ് ഡോളറിന്റെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി എന്നും. ഈ സാമ്പത്തിക വർഷത്തിൽ 3 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി രാജ്യം മറുമെന്നും വ്യകതമാക്കി.
 
5 ട്രില്യൻ യു എസ് ഡോളർ സാമ്പദ്‌വ്യവസ്ഥയായി വളരാൻ ഇന്ത്യക്കാകും എല്ലാ മേഖലക്കും പരിഗണന നൽകുന്ന വികസനമാണ് ലക്ഷ്യംവക്കുന്നത്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ. സ്വകാര്യ മേഖലക്ക് സുപ്രധാന പങ്കുണ്ട്. സുസ്ഥിര വികസനത്തിനായി അഭ്യന്തര വിദേശ നിക്ഷേപങ്ങൾ സഹായിച്ചു.
 
സാമ്പ;ത്തിക വളർച്ചക്കായി പ്രൈവറ്റ് പബ്ലിക് പാർട്ടി‌സിപ്പേഷൻ പദ്ധതികളുമായി മുന്നോട്ട്പോകും. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കും ഇതിനായി 10,000 കോടിയുടെ പ്രത്യേക പദ്ധതിയാണ് ഒരുകിയിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉടൻ നടപ്പിലാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രീഫ്‌കെയ്‌സ് ഇല്ല, ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന തുണിസഞ്ചിയിൽ ബജറ്റുമായി നിർമല സീതാരാമൻ