Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
, വെള്ളി, 5 ജൂലൈ 2019 (08:04 IST)
രണ്ടാം മോദി സർക്കാരിന്റെ ആദ്യ പൊതു പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരമൻ 11 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബജറ്റിൽ ഏതെല്ലാം മേഖലകളിൽ മുന്നേറ്റമുണ്ടാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ രാജ്യം. 8 ശതമാനം സുസ്ഥിര വളർച്ചയിലേക്ക് രാജ്യത്തെ എത്തിക്കുക എന്ന് ലക്ഷ്യംവച്ചുള്ളതാണ് ബജറ്റ് എന്ന് സാമ്പത്തിക സർവേ പറയുന്നത്.
 
വെള്ളിഇയാഴ്ച നിർമല സീതാരാമൻ രാജ്യത്തിന് മുൻപാകെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് നിരവധി പ്രത്യേകതകൾ ഉണ്ട്. ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാകും നിർമല സീതാരാമൻ. നാലര ദശാബ്ദങ്ങൾക്ക് ശേഷമാണ് ഒരു വനിത ധനമന്ത്രി രാജ്യത്ത് ബജറ്റ് അവതരിപ്പിക്കുന്നത്.
 
ധനവകുപ്പുകൂടി കയ്യാളുന്ന പ്രധാനമന്ത്രി എന്ന നിലയിലാണ് 1970ൽ ഇന്ദിര ഗാന്ധി ബജറ്റ് അവതരിപ്പിക്കുന്നത്. പിന്നീട് ഒരു വനിതപോലും ബജറ്റ് അവതരിപ്പിച്ചിട്ടില്ല. വനിത ധനമന്ത്രി രാജ്യത്തിന് ഉണ്ടായിരുന്നില്ല എന്ന് സാരം. ധനവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൻഷൻ പ്രായം ഉയർത്തണം എന്ന് സാമ്പത്തിക സർവേ