Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 ലക്ഷം കോടി പാക്കേജ്: കൃഷി അനുബന്ധ മേഖലയ്‌ക്ക് ഊന്നൽ നൽകി മൂന്നാം ഘട്ട പ്രഖ്യാപനം

20 ലക്ഷം കോടി പാക്കേജ്: കൃഷി അനുബന്ധ മേഖലയ്‌ക്ക് ഊന്നൽ നൽകി മൂന്നാം ഘട്ട പ്രഖ്യാപനം
, വെള്ളി, 15 മെയ് 2020 (16:28 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ അഭിയാൻ പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനം തുടങ്ങി. 11 പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് നടത്തുന്നത്. ഇവയിൽ 8 എണ്ണം അടിസ്ഥാന വികസനത്തിനുള്ളതാണെന്നും മന്ത്രി പറഞ്ഞു.
 
 
ഭരണരംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നൽ നൽകുന്ന 3 പ്രഖ്യാപനങ്ങൾ ഉടനെ പ്രഖ്യാപിക്കും.രാ‌ജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കർഷകരാണുള്ളത്. രണ്ട് വർഷം വിതരണ ശൃംഖലയെ നിലനിർത്തി കാർഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.താങ്ങുവില അടിസ്ഥാനമാക്കി 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക്ഡൗൺ കാലത്ത് കേന്ദ്രം നടത്തിയത്.പിഎം കിസാൻ ഫണ്ട് വഴി 18700 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസൽ ഭീമ യോജന വഴി നൽകിയെന്നും മന്ത്രി വിശദീകരിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് പാൽ ഉപഭോഗം കുറഞ്ഞതോടെ 11 കോടി ലിറ്റർ പാൽ അധികമായി വാങ്ങാൻ 4100 കോടി ചെലവാക്കി.ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം പലിശ സബ്സിഡി പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 ദിവസം വൈകി കാലവര്‍ഷമെത്തും; സംസ്ഥാനത്ത് ജൂണ്‍ 5 മുതല്‍ കാലവര്‍ഷം