സ്റ്റെപ്പ് ഔട്ട് സിക്‌സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് (വീഡിയോ)
ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള ഒരു പ്ലെയറെ പോലെയാണ് രമ്യയുടെ സ്റ്റെപ്പ് ഔട്ട് ഷോട്ടെന്നാണ് മിക്കവരുടെയും പ്രശംസ
കേരളോത്സവം 2025 ന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്. സിപിഎം അംഗം കൂടിയായ രമ്യ പഞ്ചായത്തിലെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഉദ്ഘാടനം നിര്‍വഹിച്ചത് കിടിലന്‍ സ്റ്റെപ്പ് ഔട്ട് സിക്‌സിലൂടെയാണ്.
ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള ഒരു പ്ലെയറെ പോലെയാണ് രമ്യയുടെ സ്റ്റെപ്പ് ഔട്ട് ഷോട്ടെന്നാണ് മിക്കവരുടെയും പ്രശംസ. പണ്ട് നന്നായി ക്രിക്കറ്റ് കളിച്ചിരുന്നെന്ന് ആ ഷോട്ട് കണ്ടാല്‍ അറിയാമെന്ന് മറ്റു ചിലരുടെ കമന്റ്.
മന്ത്രി എം.ബി.രാജേഷ് അടക്കം നിരവധി പേര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇത് പോലൊരു ഉദ്ഘാടനം സ്വപ്‌നങ്ങളില്‍ മാത്രം' എന്നാണ് മന്ത്രി വീഡിയോയ്ക്കു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചൊക്ലി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നിന്ന് ജയിച്ചാണ് രമ്യ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. അധ്യാപിക കൂടിയാണ് രമ്യ.