Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചടിയിൽ തളരരുത്, വീണ്ടും പരിശ്രമങ്ങൾ തുടരണം, പ്രതീക്ഷ തുടരണമെന്ന് പ്രധാനമന്ത്രി

കൂടുതൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി ശാസ്ത്രജ്ഞൻമാരോട് പറഞ്ഞു.

തിരിച്ചടിയിൽ തളരരുത്, വീണ്ടും പരിശ്രമങ്ങൾ തുടരണം, പ്രതീക്ഷ തുടരണമെന്ന് പ്രധാനമന്ത്രി
, ശനി, 7 സെപ്‌റ്റംബര്‍ 2019 (08:52 IST)
ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശാസ്ത്രജ്ഞൻമാരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ അഭിനന്ദനം അവർ അർഹിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. ദൗത്യം വിജയം കാണാത്തതിൽ വിഷമിക്കരുതെന്നും കൂടുതൽ ഊര്‍ജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും നരേന്ദ്ര മോദി പറഞ്ഞു.
 
രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ശാസ്ത്രജ്ഞർ. തടസങ്ങളിൽ നിരാശരാകരുത്. ആത്മവിശ്വാസം തകരരുത്. കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കണം. ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടതിൽ തളരരുത്. കൂടുതൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി ശാസ്ത്രജ്ഞൻമാരോട് പറഞ്ഞു.
 
കഴിഞ്ഞ കുറേ മണിക്കൂറുകളായി രാജ്യത്തെ ശാസ്ത്രജ്ഞര്‍ കടന്നുപോയ നിമിഷങ്ങള്‍ എത്രത്തോളമാണെന്ന് അറിയാം. നമ്മുടെ ബഹിരാകാശ പദ്ധതികളെ കുറിച്ച് നമുക്ക് അഭിമാനിക്കാം. നമ്മള്‍ കുതിച്ചുയരും. വിജയത്തിന്‍റെ പുതിയ ഉയരങ്ങളിലെത്തും. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയവരാണ് നിങ്ങളെന്നും മോദി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാനഘട്ടത്തിൽ പാളി; വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി; ചന്ദ്രയാനിൽ അനിശ്ചിതത്വം