Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു
, ഞായര്‍, 26 ഏപ്രില്‍ 2020 (13:08 IST)
കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി കേരലത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു.ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍  കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക  വിസയിലെത്തി കുടുങ്ങിപോയവര്‍,മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്കാണ് മുൻഗണൻ.
 
 WWW. NORKAROOTS.ORG എന്ന വെബ്‌സ്‌റ്റൈലിലാണ് ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം ലഭിക്കുക. തുടർന്ന് വയോജനങ്ങൾ,ഗർഭിണികൾ എന്നിവരാണ് മുൻഗണനപട്ടികയിലുള്ളത്.നോർക്കയിൽ രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം കൊവിഡ് നെഗറ്റീവാണെന്ന് രേഖയും ഹാജരാക്കണം.ലിങ്ക് ഇന്ന് ആക്‌ടീവ് ആകുമെന്നാണ് സൂചന.അതേസമയം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഫീചറുമായി ഫേസ്‌ബുക്ക് മെസഞ്ചർ, വീഡിയോ കോളിൽ ഇനി 50 പേർ!