എല്ലാ സ്പർശനവും ലൈംഗിക പീഡനമായി കരുതാനാകില്ല: ഹൈക്കോടതി
എല്ലാ സ്പർശനവും ലൈംഗികപീഡനമായി കരുതാനാകില്ലെന്ന് കോടതി
എല്ലാ സ്പർശനത്തേയും ലൈംഗിക പീഢനമായി കരുതാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. സിആർആർഐയിലെ ഒരു ശാസ്ത്രജ്ഞനെതിരെ അവിടുത്തെ ജീവനാക്കാരിയായ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
യാദൃശ്ചികമായുള്ള സ്പർശനം ലൈംഗിക ഉദ്ദേശത്തോടെയുള്ളതാനെന്ന് കരുതാന്‍ സാധിക്കിലെന്ന് ജസ്റ്റിസ് വിഭു ബഖറു നിരീക്ഷിച്ചു. 2005 ൽ നടന്ന ഒരു സംഭവമാണ് കേസിൽ കലാശിച്ചത്. സഹപ്രവർത്തകരുമായുള്ള തർക്കത്തിനിടെ ലാബിൽ വെച്ച് യുവതിയുടെ കൈയിലുണ്ടായിരുന്ന ടെസ്റ്റ് ട്യൂബ് തട്ടിത്തെറിപ്പിച്ചതാണ് വിവാദമായത്. ഇത് ലൈംഗിക ഉപദ്രവമാണെന്ന് കാട്ടിയാണ് യുവതി പരാതി നല്‍കിയത്.