Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

Mehbooba Mufti

അഭിറാം മനോഹർ

, വെള്ളി, 9 മെയ് 2025 (19:22 IST)
ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തില്‍ സൈനികമായ നടപടികള്‍ക്ക് പകരം രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് പീപ്പിള്‌സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മേഹ്ബൂബ മുഫ്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിലേക്ക് നീണ്ടത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതായും മെഹ്ബൂബ മുഫ്തി പറഞ്ഞു.
 
ഈ യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും ചെയ്ത തെറ്റ് എന്താണ്?, എന്തിനാണ് അവര്‍ ഇതിനകത്ത് പെടുന്നത്. സൈനിക പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍ മാത്രമേ ചികിത്സിക്കൂ, പ്രധാനപ്രശ്‌നങ്ങള്‍ അപ്പോഴും അവിടെ തന്നെ നില്‍ക്കും. യുദ്ധം ഒരിക്കലും സമാധാനം നല്‍കില്ല.പുല്വാമയിലെ ആക്രമണത്തിന് പ്രതികാരമായി നടത്തിയ ബാലക്കോട്ട് എയര്‍സ്‌ട്രൈക്കില്‍ നിന്ന് എന്ത് കിട്ടി. ഇരുഭാഗത്തും  നേതൃത്വം സൈനികമല്ല, രാഷ്ട്രീയമായ ഇടപെടല്‍ തിരഞ്ഞെടുക്കണം. എത്രകാലം ജമ്മു-കശ്മീര്‍, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളിലെ ജനം ഇതിന്റെ ഫലം അനുഭവിക്കുമെന്നും മെഹ്ബൂബ മുഫ്തി ചോദിക്കുന്നു.
 
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചുവെന്ന് ഇന്ത്യ വാദിക്കുന്നു. അതേസമയം, പാകിസ്ഥാന്‍ പൂഞ്ചിലെ ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടര്‍ നശിപ്പിച്ചുവെന്നും ഫൈറ്റര്‍ ജെറ്റ് വീഴ്ത്തിയെന്നും പ്രഖ്യാപിക്കുന്നു. ഇതിനര്‍ഥം ഇരുകൂട്ടരും തങ്ങളുടെ അക്കൗണ്ട് സെറ്റില്‍ ചെയ്‌തെന്നാണ്. യുദ്ധത്തിന്റെ യുഗം അവസാനിച്ചെന്ന് മനസിലാക്കണം. ഇരുനേതാക്കളും ഫോണ്‍ എടുത്ത് സംഘര്‍ഷം പരിഹരിക്കാമെങ്കില്‍ അത് ചെയ്യണം. അതിര്‍ത്തിപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഇരു രാജ്യങ്ങളും നടപടിയെടുക്കണമെന്നും മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു